യുഎഇയിൽ ഇനി ഭിന്നശേഷിക്കാർക്ക് ആപ് വഴി ടാക്സി; പകുതി നിരക്ക് നൽകിയാൽ മതി
ദുബൈ ടാക്സി കമ്പനി (ഡി.ടി.സി) ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ ടാക്സി ബുക്ക് ചെയ്യാനായി ആപ്ലിക്കേഷൻ വഴി ബുക് ചെയ്യാനുള്ള പുതിയ സേവനവുമായി രംഗത്ത്. ഇത്തരത്തിലുള്ളവർ ഡി.ടി.സി ആപ് വഴിയാണ് ഇനി ടിക്കറ്റ് ബുക് ചെയ്യേണ്ടത്. വീൽചെയർ ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക ടാക്സികൾ ഒഴികെയുള്ളവ ഉപയോഗിക്കുന്നവർക്കാണ് സേവനം ഉപകാരപ്പെടുക. ഭിന്നശേഷിക്കാർക്ക് പ്രത്യേകം ലഭിക്കുന്ന 50 ശതമാനം നിരക്കിളവും സേവനം വഴി ലഭിക്കും. ദുബൈയിലെ ‘സനദ് കാർഡ്’ കൈവശം വെക്കുന്നവർക്കാണ് സേവനം ലഭിക്കുക. ഭിന്നശേഷിക്കാർക്ക് ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി നൽകുന്ന സ്മാർട്ട് കാർഡാണ് സനദ് കാർഡ്. പൊതുഗതഗാത മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കാനുള്ള ഡി.ടി.സിയുടെ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് സേവനം വികസിപ്പിച്ചതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. താമസക്കാർ, സന്ദർശകർ, വിനോദസഞ്ചാരികൾ എന്നിവരടക്കമുള്ളവർക്ക് എളുപ്പത്തിലും വേഗത്തിലും ടാക്സി ലഭ്യമാക്കാൻ ഇതുപകരിക്കും. ‘പീപ്ൾ ഓഫ് ഡിറ്റർമിനേഷൻ ടാക്സി’ എന്ന പേരിൽ പ്രത്യേക സേവനം നിലവിൽ ഡി.ടി.സി സ്മാർട് ആപ്ലിക്കേഷൻ വഴി ലഭ്യമാക്കുന്നുണ്ട്. യാത്ര എളുപ്പമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും ഇതിലുണ്ട്. ഭിന്നശേഷിക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)