Posted By user Posted On

tadbeer domestic workersതാമസക്കാർക്ക് ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കാനാവില്ല: യുഎഇയിലെ പുതിയ നിയമം ഇങ്ങനെ

യുഎഇ: ഗാർഹിക സഹായികളെ സംബന്ധിച്ച പുതിയ നിയമവുമായി യുഎഇ. നിയമം അനുസരിച്ച് താമസക്കാർക്ക് ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കാനാവില്ല. മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടിയ ശേഷമല്ലാതെ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റോ താൽക്കാലിക ജോലിയോ അനുവദിക്കില്ലെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 15നാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ഗാർഹിക തൊഴിലാളികൾ, സഹായികൾ മുതൽ റിക്രൂട്ട് ചെയ്യുന്നവർ, തൊഴിലുടമകൾ എന്നിങ്ങനെ എല്ലാ കക്ഷികളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. തൊഴിലുടമകൾ തൊളിലാളികൾക്ക് അനുയോജ്യമായ താമസസൗകര്യം നൽകണം, സഹായികളോട് മറ്റുള്ളവർക്ക് വേണ്ടി അല്ലെങ്കിൽ അവരുടെ വർക്ക് പെർമിറ്റിൽ പറഞ്ഞിരിക്കുന്ന ജോലിയുടെ സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ജോലി ചെയ്യാൻ ആവശ്യപ്പെടരുത്, തൊഴിലുടമയുടെ ബാധ്യതകളിൽ സഹായികളുടെ കരാറുകൾക്കനുസരിച്ച് വേതനം നൽകലും ഏതെങ്കിലും ചികിത്സയുടെ ചെലവ് വഹിക്കുന്നതും ഉൾപ്പെടുന്നു എന്നീ വ്യവസ്ഥകളും പുതിയ നിയമത്തിൽ പറയുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *