Posted By user Posted On

യുഎഇയിൽ സ്കൂൾ ഫീസ് വർധന; പ്രതിസന്ധിയിലായി പ്രവാസി കുടുംബങ്ങൾ

യുഎഇയിൽ സ്കൂൾ ഫീസ് വർധിച്ചതോടെ പ്രതിസന്ധിയിലായി പ്രവാസി കുടുംബങ്ങൾ. അപ്രതീക്ഷിതമായ ഫീസ് വർദ്ധന പ്രവാസികളുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്. വീട്ടുവാടകയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വില വർധനയിൽ നട്ടം തിരിയുന്ന കുടുംബങ്ങൾക്ക് സ്കൂൾ ഫീസ് വർധന കൂടി പ്രാബല്യത്തിൽ വന്നത് തിരിച്ചടിയായി. രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന കുടുംബങ്ങൾക്ക് ഈയിനത്തിൽ വൻതുക അധികമായി കണ്ടെത്തേണ്ട അവസ്ഥ. ഇതോടെ കുറഞ്ഞ ഫീസുള്ള മറ്റു സ്കൂളിലേക്കു കുട്ടികളെ മാറ്റി ചേർക്കാനാകുമോ എന്നാണ് ചിലർ പരിശോധിക്കുന്നത്. എന്നാൽ അപേക്ഷകരുടെ എണ്ണം കൂടിയതോടെ കുറഞ്ഞ ഫീസുള്ള സ്കൂളിൽ പ്രവേശനം കിട്ടുക പ്രയാസമായി.
ഏതാനും വർഷമായി ജീവിത ചെലവ് അടിക്കടി ഉയരുകയാണ്. മിക്ക കെട്ടിടങ്ങളും വാടക 5% മുതൽ 10% വരെ ഉയർത്തി. അവശ്യ സാധനങ്ങളുടെ വില ഗണ്യമായി വർധിക്കുക മാത്രമല്ല തൂക്കവും അളവും കുറച്ചതും പ്രവാസികളുടെ ബജറ്റിനെ താളം തെറ്റിച്ചു. എന്നാൽ ഏതാനും വർഷമായി വർധിക്കാത്തത് ശമ്പളം മാത്രമാണെന്നാണ് പ്രവാസി കുടുംബങ്ങൾ പറയുന്നു. സ്കൂൾ ഫീസ്, ബസ് ഫീസ്, യൂണിഫോം, പുസ്തകം തുടങ്ങി അനുബന്ധ ഫീസുകളെല്ലാം കൂടി വർധിച്ചതോടെ ഒരു കുട്ടിക്ക് 15,000 രൂപ അധികമായി കണ്ടെത്തണം. ഗ്രേഡ് അനുസരിച്ച് കൂടുതൽ ഫീസ് ഈടാക്കുന്നതിനാൽ 3 കുട്ടികളുള്ള രക്ഷിതാക്കൾക്ക് വർഷത്തിൽ അര ലക്ഷംരൂപ അധികമായി കണ്ടെത്തണമെന്ന് പത്തനംതിട്ട സ്വദേശിനി പറഞ്ഞു. ഭർത്താവ് മാത്രം ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് അഞ്ചംഗ കുടുംബം കഴിയുന്നതെന്നും അധികഭാരം താങ്ങാനാവുന്നില്ലെന്നും ഈ കുടുംബം പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *