യുഎഇയിൽ ശ്രദ്ധേയമായി പ്രവാസി മലയാളിയുടെ ഡോട്ട് ആർട്ട്
മലപ്പുറം വൈലത്തൂർ സ്വദേശി നിഷാദ് അയ്യായ വരച്ച, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ ഡിജിറ്റൽ ഡോട്ട് ആർട്ട് ചിത്രമാണ് പരിപാടിയുടെ ഭാഗമായ വിവിധ പരസ്യങ്ങളിലും മറ്റും ഉപയോഗിച്ചത്. കഴിഞ്ഞവർഷമാണ് ‘ഗ്രേറ്റ് അറബ് മൈൻഡ്സ്’ അവാർഡ് ദാനത്തിൻറെ പോസ്റ്റർ, പുസ്തകങ്ങൾ എന്നിവക്കുവേണ്ടി ചിത്രം സംഘാടകർ തെരഞ്ഞെടുത്തത്.നഗരത്തിലെ ശ്രദ്ധേയമായ ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻററിന്റെ (ഡി.ഐ.എഫ്.സി) കെട്ടിടത്തിലെ പരസ്യത്തിലും ചിത്രമുണ്ട്.ഏഴുവർഷമായി ദുബൈയിൽ പ്രവാസിയായ നിഷാദ്, 2020ലാണ് ചിത്രം വരച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വ്യത്യസ്തമായ വര നിരവധിപേരുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. ഇതേ ചിത്രമാണ് പുതുവർഷത്തിലും ചടങ്ങിൽ ഉപയോഗിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)