facebiometricsഇനി മുഖം നോക്കി വിസ കിട്ടും, രേഖകൾ വേണ്ട: യുഎഇയിൽ പുതിയ സംവിധാനം ഉടൻ വരുന്നു
വിസയുമായി ബന്ധപ്പെട്ട പുതിയ സംവിധാനം ഉടന്‍ പ്രാവർത്തികമാക്കാനൊരുങ്ങി ദുബായ്. വിസ ലഭിക്കുന്നതിനായി ഇനി രേഖകള്‍ ആവശ്യമില്ല, പകരം ഫേസ് ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഉപയോഗിച്ചാല്‍ മതിയാകും. പുതിയ സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നാണ് വിവരം. ജിഡിആര്‍എഫ്എ പ്രോജക്ട് മാനേജ്മെന്റ് ഓഫീസ് ഡയറക്ടര്‍ ഫാത്തിമ സലേം അല്‍ മസ്റൂയി ആണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. Gitex Global 2022 ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാ ജിഡിആര്‍എഫ്എ സേവനങ്ങളും ഇടപാടുകളും ഫേഷ്യല്‍ ബയോമെട്രിക്സ് വഴി പ്രോസസ്സ് ചെയ്യുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. റസിഡന്‍സി, വിസ അല്ലെങ്കില്‍ മറ്റേതെങ്കിലും സേവനങ്ങള്‍ക്കായി അപേക്ഷിക്കുന്നതുപോലുള്ള എല്ലാ ജിഡിആര്‍എഫ്എ സേവനങ്ങളും ഫേഷ്യല്‍ ബയോമെട്രിക്സ് ഉപയോഗിച്ച് ആക്സസ് ചെയ്യാനും പരിശോധിക്കാനും കഴിയും. ഈ പദ്ധതി നിലവിൽ വന്ന് കഴിഞ്ഞാൽ വീട്ടിലിരുന്ന് പോലും വിസകള്‍ക്കും എന്‍ട്രി പെര്‍മിറ്റിനും സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച് അപേക്ഷിക്കാന്‍ കഴിയും. ഇത് പ്രവാസികള്‍ക്ക് വളരെയധികം ഉപകാരപ്പെടുന്ന സേവനമായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)