
തീപിടിച്ച കാറിനുള്ളിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ
തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്ച അർധരാത്രിയോടെ തീപിടിച്ച കാറിൽ നിന്നും കതികരിഞ്ഞയാളുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഡ്രൈവിങ് സീറ്റിൽ ഇരുന്ന ആളുടെ മൃതദേഹമാണ് കത്തികരിഞ്ഞത്. പൊലീസിന്‍റെ പ്രാഥമിക നിഗമനത്തിൽ ആത്മഹത്യ എന്നാണ് സൂചന. അർധരാത്രി 12 മണിക്ക് കാറിന് സമീപത്തുകൂടി കടന്നുപോയ ബൈക്ക് യാത്രക്കാരാണ് കാർ കലത്തിനശിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി തീയണച്ചു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)