Posted By user Posted On

finance planner3 വർഷത്തേക്കുള്ള പൊതു ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ

അബുദാബി: അടുത്ത മൂന്ന് വർഷത്തേക്കുള്ള പൊതു ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ ക്യാബിനറ്റ്. 252.3 ബില്യൺ ദിർഹമാണ് ചെലവ് കണക്കാക്കുന്നത്. 255.7 ബില്യൺ ദിർഹമാണ് വരുമാനം. 3.4 ബില്യൺ ദിർഹമാണ് മിച്ച ബജറ്റ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. യൂണിയൻ ബജറ്റ് സുസ്ഥിരവും സന്തുലിതവുമാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ശൈഖ് മുഹമ്മദ് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *