യുഎഇയിലെ 28 പ്രദേശങ്ങൾക്ക് പുതിയ പേര്: അറിയാം പുത്തൻ പേരുകളെല്ലാം
എമിറേറ്റിലെ 28 പ്രദേശങ്ങൾക്ക് പുതിയ പേര് നൽകി.പുതുതായി വികസിക്കുന്നതും നേരത്തെയുള്ളതുമായ സ്ഥലങ്ങൾ അടക്കം സുപ്രധാന സ്ഥലങ്ങളുടെ പേരുകളാണ് ദുബൈ ലാൻഡ് ഡിപ്പാർട്മെൻറ് പുതുക്കിയത്. പേരുമാറ്റം പ്രഖ്യാപിച്ചെങ്കിലും എപ്പോഴാണ് നടപ്പിലാവുകയെന്ന് വ്യക്തമായിട്ടില്ല. ഇതോടെ ശൈഖ് സായിദ് റോഡ് മേഖല ബുർജ് ഖലീഫ എന്നാണ് ഇനി അറിയപ്പെടാൻ പോകുന്നത്. സ്വദേശികൾക്ക് താമസത്തിന് വീടുകൾ നിർമിക്കുന്ന പ്രദേശത്തിന് മദീനത് ലത്വീഫ എന്ന പേരാണ് നൽകിയത്.പേരുമാറ്റമുണ്ടായ സ്ഥലങ്ങൾ ഏതൊക്കെയെന്ന് അറിയാം: അൽ ത്വായ് (അൽ ഖവാനീജ്-3), അൽ ഥനിയ സെക്കൻഡ് (അൽ മദ്മാർ), മദീനത് ദുബൈ അൽ മലാഹിയ (അൽ മിനാ), അൽഥനിയ ഫസ്റ്റ് (അൽ സഫൂഹ് തേഡ്), അൽ സൂഖ് അൽ കബീർ (അൽ സൂഖ് അൽ കബീർ ദുബൈ), സെയ്ഹ് ശുഐബ്-2 (ഇൻഡസ്ട്രിയൽ സിറ്റി ഫസ്റ്റ്), സെയ്ഹ് ശുഐബ്-3 (ഇൻഡസ്ട്രിയൽ സിറ്റി സെക്കൻഡ്), സെയ്ഹ് ശുഐബ്-4 (ഇൻഡസ്ട്രിയൽ സിറ്റി തേഡ്), അൽഥനിയ ഫിഫ്ത് (എമിറേറ്റ്സ് ഹിൽസ് ഫസ്റ്റ്), അൽഥനിയ തേർഡ്(എമിറേറ്റ്സ് ഹിൽസ് സെക്കൻഡ്), അൽഥനിയ ഫോർത്ത് (എമിറേറ്റ്സ് ഹിൽസ് തേർഡ്), അൽ ഖീറാൻ (ഫെസ്റ്റിവൽ സിറ്റി സെക്കൻഡ്), അൽ ഹിബിയ്യ ഫിഫ്ത്ത് (ഗോൾഫ് ക്ലബ്), ജബൽ അലി ഇൻഡസ്ട്രിയൽ ഫസ്റ്റ്(ജബൽ അലി ഇൻഡസ്ട്രിയൽ), ജബൽ അലി ഫസ്റ്റ്(ജബൽ അലി വില്ലേജ്), അൽ ബർഷ സൗത്ത് ഫസ്റ്റ് (ജുമൈറ വില്ലേജ് ഫസ്റ്റ്), അൽ ബർഷ സൗത്ത് ഫിഫ്ത്ത് (ജുമൈറ വില്ലേജ് സെക്കൻഡ്), അൽ ഹിബ്യ ഫസ്റ്റ്(മോട്ടോർ സിറ്റി), വാദി അൽ സഫ-6 (റേഞ്ചസ്), ബുർജ് ഖലീഫ(ശൈഖ് സായിദ് റോഡ്), അൽ ഹിബ്യ ഫോർത്ത് (സ്പോർട്സ് സിറ്റി), അൽ ഹിബ്യ സെക്കൻഡ് (സ്പോർട്സ് സിറ്റി ഫസ്റ്റ്), മദീനത് ഹിന്ദ്-1 (ഉമ്മു നഹദ്-1), മദീനത് ഹിന്ദ്-2 (ഉമ്മു നഹദ്-2), മദീനത് ഹിന്ദ്-3 (ഉമ്മു നഹദ്-3), മദീനത് ഹിന്ദ്-4 (ഉമ്മു നഹദ്-4, അൽ യുഫ്റ-2, അൽ യുഫ്റ-3), ഗബീർ അൽ തയ്ർ (അൽ ഗോസ് സെക്കൻഡ്), മദീനത് ലത്വീഫ (ഇസ്ലാൽ).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)