Posted By user Posted On

യുഎഇയിൽ പ്രണയബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ച മുൻ കാമുകിയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

യുഎഇയിൽ പ്രണയബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ച മുൻ കാമുകിയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ.
2020 ജൂലൈയിൽ ആണ് സംഭവം നടന്നത്. യൂറോപ്യൻ കാമുകിയെ കൊലപ്പെടുത്തിയതിന് ഒരു അറബ് യുവാവിന് ദുബായ് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്.മറ്റൊരു വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിൽ മുൻ കാമുകി ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചതിന് പ്രതികാര നടപടിയായി യുവാവ് അവളുടെ ജീവനെടുത്തെന്നാണ് അന്വേഷണത്തിൽ പറയുന്നത്.പ്രതി കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ദിവസങ്ങളോളം അവളെ പിന്തുടരുകയും തന്റെ മുൻ കാമുകിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. കൊലപാതകം നടന്ന ദിവസം ഇയാൾ അവളുടെ വീട്ടിൽ കയറി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *