യുഎഇയിൽ കമ്പനികളിൽ ജീവനക്കാരിൽ വിവിധ രാജ്യക്കാർ നിർബന്ധം: ഇല്ലെങ്കിൽ വിസ നിയന്ത്രണം, അറിയാം വിശദമായി
യു.എ.ഇയിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജീവനക്കാരിൽ നിശ്ചിത ശതമാനം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാകണം. ആകെ ഒഴിവുകളിൽ 20 ശതമാനം വിവിധ രാജ്യങ്ങളിലുള്ളവർക്കായി മാറ്റണമെന്ന് നേരത്തേ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നിർദേശിച്ചിരുന്നു. ഈ നിബന്ധന പാലിച്ചില്ലെങ്കിൽ പുതിയ തൊഴിൽ പെർമിറ്റിന് നിയന്ത്രണം ഉണ്ടാകാനാണ് സാധ്യത. വ്യവസ്ഥ പാലിക്കാത്ത കമ്പനികളുടെ പുതിയ വിസ അപേക്ഷയാണ് ഇപ്പോൾ നിരസിക്കപ്പെടുന്നത്.വിസ അപേക്ഷ സമർപ്പിക്കുമ്പോൾ ടൈപ്പിങ് സെൻററുകൾക്കാണ് ഇത്തരമൊരു സന്ദേശം ലഭിച്ചത്.പുതിയ കമ്പനികളിൽ ജീവനക്കാരെ നിയമിക്കുമ്പോൾ ആദ്യത്തെ 20 ശതമാനം ഇതര രാജ്യങ്ങളിലുള്ളവർക്ക് മുൻഗണന നൽകണമെന്ന നിബന്ധനയുള്ളതായും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)