ഒരു വർഷമായി സ്ഥിരം നറുക്കെടുപ്പിൽ പങ്കെടുക്കുന്നു: പ്രവാസി വനിതയെ തേടി ഒടുവിൽ ഭാഗ്യമെത്തി, ലക്ഷങ്ങൾ സ്വന്തം
ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വിജയിയായി സൗദി അറേബ്യയിൽ നിന്നുള്ള അഭിഭാഷക. 10 ലക്ഷം ഡോളർ (8,31,38,550 ഇന്ത്യൻ രൂപ) ആണ് സമ്മാനമായി ലഭിച്ചത്. 30കാരിയായ ജവാഹർ അലാമൗദിയാണ് കോടികൾ സ്വന്തമാക്കിയ ഭാഗ്യവതി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്സ് ഡിയിൽ നടന്ന നറുക്കെടുപ്പിൽ വിജയിയായതോടെ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ നേടുന്ന 13-ാമത്തെ സൗദി സ്വദേശിനിയായി ജവാഹർ മാറി. ഒരു വർഷമായി സ്ഥിരമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ പങ്കെടുത്ത് വരികയാണ് അവർ. ‘ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി. ഈ വിസ്മയിപ്പിക്കുന്ന പ്രൊമോഷനിൽ പങ്കെടുക്കുന്നത് തുടരും’- അവർ പറഞ്ഞു. മില്ലെനിയം മില്ലെനയർ നറുക്കെടുപ്പിന് പിന്നാലെ ഫൈനസ്റ്റ് സർപ്രൈസ് ഡ്രോയും നടന്നു.അഫ്ഗാൻ പ്രവാസിയായ മുസ്തഫ വാലി മുഹമ്മദ് ബിഎംഡബ്ല്യൂ R1250 R മോട്ടോർബൈക്കാണ് സമ്മാനമായി നേടിയത്. ഇന്ത്യക്കാരനായ ഹദ്കാർ നിതിൻ ബാനജി ബിഎംഡബ്ല്യൂ R 1250 GS അഡ്വെഞ്ചർ മോട്ടോർബൈക്ക് സ്വന്തമാക്കി. 12 വർഷമായി ദുബൈയിൽ താമസിച്ച് വരികയാണ് ഇദ്ദേഹം. റഷ്യക്കാരിയായ അന്ന മുറാദിയാൻ മെർസിഡീസ് ബെൻസ് S500 കാർ നേടി. നേപ്പാൾ സ്വദേശിയായ പദ്മ ബാഷ്യാൽ ബിഎംഡബ്ല്യു S 1000 R മോട്ടോർബൈക്കും സ്വന്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)