Posted By user Posted On

ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് പ്രാണികൾ, കഫേ അടച്ചുപൂട്ടി യുഎഇ അധികൃതര്‍

അബുദാബിയിലെ ഒരു കഫേ അടച്ചുപൂട്ടാന്‍ എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുമായി ബന്ധപ്പെട്ട നിരവധി ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ കാരണമാണ് അധികൃതര്‍ കഫേ പൂട്ടിച്ചത്. വാണിജ്യ ലൈസന്‍സ് നമ്പര്‍ CN-4031247 ഉള്ള ‘ഹെല്‍ത്തി ഡ്രീം ഫുഡ് കഫേ’ – അബുദാബി ബ്രാഞ്ച് 1 ആണ് അടച്ചുപൂട്ടാന്‍ അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്‌സ) ഉത്തരവിട്ടത്. അബുദാബിയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്ന കഫേ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് അധികൃതര്‍ പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുമായി ബന്ധപ്പെട്ട ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് ശേഷമാണ് ഭരണപരമായ അടച്ചുപൂട്ടലിലേക്ക് കടന്നതെന്ന് അദാഫ്‌സ വിശദീകരിച്ചു. ‘ഹെല്‍ത്തി ഡ്രീം ഫുഡ് കഫേ’ എന്ന സ്ഥാപനത്തിന് മൂന്ന് അടച്ചുപൂട്ടല്‍ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും അവശ്യ ഭക്ഷ്യ സുരക്ഷാ ആവശ്യകതകള്‍ പാലിക്കുന്നതിലും കഫേ പരാജയപ്പെട്ടു. കൂടാതെ, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളില്‍ പ്രാണികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ പുറപ്പെടുവിക്കുകയായിരുന്നു.

ഭക്ഷ്യ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലോ അല്ലെങ്കില്‍ ഭക്ഷണത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളോ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. അതിനായി അബുദാബി ഗവണ്‍മെന്റ് ടോള്‍ ഫ്രീ നമ്പറായ 800555 എന്ന നമ്പറില്‍ ബന്ധപ്പെടാം. അബുദാബിയിലെ എല്ലാ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പ് നല്‍കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഉടനടി നടപടിയെടുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *