യുഎഇയില്‍ വ്യാജനോട്ടുകള്‍ വിറ്റ ക്രിമിനല്‍ സംഘത്തിന് ജയില്‍ശിക്ഷ
യുഎഇയില്‍ വ്യാജനോട്ടുകള്‍ വിറ്റ ക്രിമിനല്‍ സംഘത്തിന് ശിക്ഷ വിധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജനോട്ടുകള്‍ വിറ്റ ക്രിമിനല്‍ സംഘത്തിന് ജയില്‍ശിക്ഷ വിധിച്ചതായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. വ്യാജ ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ച പശ്ചാത്തലത്തില്‍ ഫെഡറല്‍ ക്യാപിറ്റല്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറ്റവാളികളെ പിടികൂടാനായത്. യഥാര്‍ഥ കറന്‍സി നോട്ടുകളാണെന്ന് അവകാശപെട്ടുകൊണ്ടാണ് തട്ടിപ്പുസംഘം ഇരകളെ കബളിപ്പിച്ചിരുന്നത്. നോട്ടുകള്‍ കൈമാറുന്നതിന് ഇരകളോട് രഹസ്യസ്ഥലങ്ങളിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. വ്യാജ നോട്ടുകള്‍ കൈമാറിക്കൊണ്ട് യഥാര്‍ഥ യു.എ.ഇ. ദിര്‍ഹം ഇരകളില്‍നിന്ന് കൈപ്പറ്റിയതിനുശേഷം കടന്നുകളയുന്നതുമായിരുന്നു ഇവരുടെ രീതി. പണം സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ ഇത്തരം ചതിക്കുഴികളില്‍ ചെന്ന് ചാടരുതെന്നും അംഗീകൃത ഏജന്‍സികള്‍ മുഖേന മാത്രം പണമിടപാടുകള്‍ നടത്തണമെന്നും യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)