യുഎഇ: റോഡില്‍ സ്‌കീയിംഗും ഡോനട്ടും; വീണ്ടും മുന്നറിയിപ്പുമായി പോലീസ്
റോഡില്‍ സ്റ്റണ്ടുകള്‍ കാണിക്കുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി അബുദാബി പോലീസ്. അശ്രദ്ധമായി വാഹനമോടിച്ചാല്‍ കനത്ത പിഴയും ബ്ലാക്ക് പോയിന്റുകളും ദീര്‍ഘനാളത്തെ വാഹന കണ്ടുകെട്ടലും ചുമത്തുമെന്ന് പോലീസ് ആവര്‍ത്തിച്ചു പറഞ്ഞു. റോഡുകളില്‍ ഡ്രൈവര്‍മാര്‍ ഫോര്‍ വീലറില്‍ സ്റ്റണ്ട് ചെയ്യുന്ന വീഡിയോ അതോറിറ്റി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വീഡിയോയുടെ ആദ്യഭാഗത്തില്‍ വാഹനമോടിക്കുന്നയാള്‍ തന്റെ എസ്യുവി റോഡില്‍ രണ്ട് ചക്രങ്ങളില്‍ അപകടകരമായി ഓടിക്കുന്നത് കാണിക്കുന്നു. രണ്ട് ചക്രങ്ങളില്‍ മാത്രം ബാലന്‍സ് ചെയ്തുകൊണ്ട്് കാര്‍ നീങ്ങുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു ഡ്രൈവര്‍ റോഡില്‍ ഡോനട്ട് ചെയ്യുന്നതായി കാണുന്നു. വിജയത്തിനുശേഷം റേസ് ഡ്രൈവര്‍മാര്‍ സാധാരണയായി ചെയ്യുന്ന സ്റ്റണ്ടാണ് ഡോനട്ട്. ഡ്രൈവര്‍ വാഹനത്തിന്റെ ടയര്‍ എതിര്‍ ചക്രങ്ങള്‍ക്ക് ചുറ്റും തിരിക്കുന്നു. വേറൊരു ഡ്രൈവര്‍ അതിവേഗത്തില്‍ വാഹനമോടിക്കുകയും വാഹനത്തിന്റെ പിന്‍ ടയറുകളില്‍ പുകയും സ്‌കിഡ് അടയാളങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു.
അശ്രദ്ധമായി വാഹനമോടിക്കുന്നതിനും അപകടകരമായ സ്റ്റണ്ടുകള്‍ നടത്തുന്നതിനും 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും വാഹനം മോചിപ്പിക്കാന്‍ 50,000 ദിര്‍ഹം നല്‍കണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)