Posted By user Posted On

ദുബായ് മാളിൽ ഇനിമുതൽ പാർക്കിംഗ് ഫീസ്

ദുബായ് മാളിൽ ഇനിമുതൽ പാർക്കിംഗ് ഫീസ് ഈടാക്കും. പുതിയ സാലിക്ക് ഗേറ്റിനു പുറമെയാണിത്. പാർക്കിങ് ഫീസ് ഈ വർഷം അവസാനപാദം ഈടാക്കി തുടങ്ങും. മാളിനുള്ളിൽ കയറുന്ന വാഹനങ്ങളുടെ നമ്പർ സ്കാൻ ചെയ്തു തിരികെ ഇറങ്ങുമ്പോൾ പാർക്കിങ് ഫീസ് സാലിക്ക് അക്കൗണ്ടിൽ നിന്ന് കുറയ്ക്കുന്ന രീതിയിലാണ് ക്രമീകരണം. ഈ വർഷം വരുമാന വർധനയ്ക്കു സഹായകരമാകുന്ന ആർടിഎയുടെ രണ്ടു സുപ്രധാന തീരുമാനങ്ങളാണിത്. 13000ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന ദുബായ് മാളിൽ പാർക്കിങ് ഫീസ് ഇടാക്കുന്നതുവഴി വരുമാനം വർധിക്കും. പാർക്കിങ് തുക മാൾ ഉടമകളായ ഇമാർ തീരുമാനിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *