യുഎഇയ്ക്ക് വേണ്ടത് 700ലേറെ അധ്യാപകരെ: പുതിയ അധ്യയന വർഷത്തിൽ കൂടുതൽ അധ്യാപകരെ വേണം
ഓഗസ്റ്റ് അവസാനം തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ യുഎഇയ്ക്ക് വേണ്ടത് 700ലേറെ അധ്യാപകരെ. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലാണ് കൂടുതൽ ഒഴിവുകൾ. മറ്റു എമിറേറ്റുകളിലും ഒഴിവുണ്ട്. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിലാണ് ഓഗസ്റ്റിൽ പുതിയ അധ്യയന വർഷം തുടങ്ങുക. ഇന്ത്യൻ സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ ഏപ്രിലിൽ പുതിയ അധ്യയനം തുടങ്ങി.
ദുബായിൽ മാത്രം 500 അധ്യാപകരുടെ ഒഴിവുണ്ടെന്ന് വിവിധ റിക്രൂട്ടിങ് ഏജൻസികൾ സൂചിപ്പിച്ചു. അബുദാബിയിൽ 150, ഷാർജയിൽ 50 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ഒഴിവുകൾ. ജെംസ് എജ്യുക്കേഷൻ, തഅ്‍ലീം, ബ്ലൂം എജ്യുക്കേഷൻ, അൽദാർ തുടങ്ങിയ ഗ്രൂപ്പുകളിലെ സ്കൂളുകളിലാണ് കൂടുതൽ ഒഴിവുകൾ. സംഗീതം, കായികം, ക്രിയേറ്റിവ് ആർട്സ്, പെർഫോർമിങ് ആർട്സ് ഡയറക്ടർ, സ്പോർട്സ് ഡയറക്ടർ തുടങ്ങിയവയിലും ഒഴിവുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)