Posted By user Posted On

യുഎഇയിൽ മരണാനന്തര നടപടികൾ ലളിതമാക്കാൻ സനദ്​കോം വരുന്നു: അറിയാം വിശദമായി

അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ്​ മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​ന് പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം അ​വ​ത​രി​പ്പി​ച്ചു. സ​ന​ദ്​​കോം എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്​.ഏ​ഴ്​ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചാണ് പദ്ധതി.അ​ബൂ​ദ​ബി ആ​രോ​​ഗ്യ വ​കു​പ്പ്, ജു​ഡീ​ഷ്യ​ൽ വ​കു​പ്പ്, പെ​ൻ​ഷ​ൻ ഫ​ണ്ട്, ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി, പ​ബ്ലി​ക് ഹെ​ൽ​ത്ത് സെ​ൻറ​ർ, ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി, അ​ൽ​ഐ​ൻ ‍ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി എ​ന്നി​വ​യു​ടെ സേ​വ​ന​ങ്ങ​ളാ​ണ് പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മി​ൽ ഏ​കോ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
മ​ര​ണ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ർ​ഹ​ത​യു​ള്ള ഗു​ണ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വി​ര​മി​ക്ക​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ക, മ​യ്യി​ത്ത്​ ഖ​ബ​റ​ട​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ‘സ​ന​ദ്​​കോ’​മി​ലൂ​ടെ എളുപ്പമായി ചെയ്യാൻ സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *