Posted By user Posted On

യുഎഇയിൽ കാണാതായ മലയാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി: കവർച്ചക്കിടെ നടന്ന കൊലപാതകമെന്ന് സൂചന

ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. ഷാർജയിൽ കുഴിച്ചിട്ട നിലയിലാണ് തിരുവനന്തപുരം കള്ളയം സ്വദേശി അനിൽ കുമാർ വിൻസൻറിന്റെ മൃതദേഹം കിട്ടിയത്. ദുബൈ റാസൽ ഖോറിലുള്ള സ്വകാര്യ കമ്പനിയിൽ പബ്ലിക്​ റിലേഷൻസ് ഓഫിസറായി ജോലിചെയ്തുവരുകയായിരുന്നു 59 കാരനായ അനിൽ. ഈ മാസം രണ്ടാം തീയതി മുതൽ​ ഇദ്ദേഹത്തെ കാണാനില്ലെന്ന്​ കാണിച്ച്​ ബന്ധുക്കൾ പരാതി നൽകിയത്. പിന്നാലെ റാസൽ ഖോർ പൊലീസ്​ അന്വേഷണം തുടങ്ങി. ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കവർച്ചക്കിടെ നടന്ന കൊലപാതകമാണെന്നും സംഭവത്തിൽ രണ്ടു​പേർ അറസ്റ്റിലായതായും സൂചനയുണ്ട്​. ഭാര്യ: ബ്രിജില അനിൽകുമാർ. പിതാവ്​: വിൻസൻറ്​. മാതാവ്​: റീത്ത. മകൻ: ബിബിൻ അനിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *