യുഎഇയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ഒന്നാമതെത്തി ഇന്ത്യക്കാർ
കഴിഞ്ഞ വർഷം ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപത്തിൽ ഒന്നാമതെത്തി ഇന്ത്യക്കാർ.റഷ്യയെ പിന്തള്ളിയാണ് ഇന്ത്യൻ സംരംഭകർ നേട്ടം സ്വന്തമാക്കിയത്. റഷ്യയും ബ്രിട്ടനുമാണ് പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. 2022ൽ റഷ്യക്കും ബ്രിട്ടനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം.2023ലെ റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപ കണക്കുകൾ യു.എ.ഇയിലെ പ്രമുഖ പ്രോപ്പർട്ടി ബ്രാൻഡായ ബെറ്റർ ഹോംസാണ് പുറത്തുവിട്ടത്. ഈജിപ്ത്, ലബനാൻ, പാകിസ്താൻ, തുർക്കിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപവും കഴിഞ്ഞ വർഷം കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 10 പ്രമുഖ നിക്ഷേപകരിൽ നാലാം സ്ഥാനത്താണ് ഈജിപ്ത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)