പ്രാണപ്രതിഷ്ഠ ദിനത്തിൽ ദുബായിലെ ബുർജ് ഖലീഫയിൽ രാമൻറെ ചിത്രം തെളിഞ്ഞോ? സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രത്തിന്റെ സത്യം ഇതാണ്
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രഥതിഷ്ഠയുമായി ബന്ധപ്പെട്ട് ബുർജ് ഖലീഫയിൽ വരെ രാമന്റെ ചിത്രം പതിഞ്ഞു എന്ന തരത്തിൽ വാർത്തയും ചിത്രവും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ പിന്നിലെ സത്യം എന്താണ്? തികച്ചും വ്യാജമായ ചിത്രമാണ് പ്രചരിക്കുന്നത്. ബുർജ് ഖലീഫയിൽ അത്തരത്തിൽ ഒരു ചിത്രവും തെളിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇന്ത്യയിലെ പോലെയല്ല യുഎഇയിലെ സെെബർ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ. നിയമം ലംഘിച്ചാൽ പിഴയടക്കമുളള ശിക്ഷാനടപടികൾ നേരിടേണ്ടി വരും.വ്യക്തികളുടെ സ്വകാര്യ മാനിക്കുക, തെറ്റായ വിവരങ്ങൾ പങ്കുവെക്കാതെ ഇരിക്കുക, മറ്റുളളവരുടെ വിശ്വാസത്തെയും മതത്തെയും ബഹുമാനിക്കുക എന്നിവയെല്ലാം കൃത്യമായി പാലിക്കണം എന്ന് നിയമമുള്ള രാജ്യമാണ് യുഎഇ. കുറ്റം ചെയ്ത പ്രതികളുടെ മുഖം പോലും വ്യക്തികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി യുഎഇ പുറത്തുവിടാറില്ല. നിലവിൽ ഇത്തരത്തിൽ വ്യാജമായി ചിത്രങ്ങളും വാർത്തയും പ്രചരിപ്പിക്കുന്നത് സൈബർ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)