യുഎഇയിൽ പ്രവാസി വനിതക്ക് ഒരു ഫോൺ കോളിലൂടെ നഷ്ടമായത് 40 ലക്ഷത്തോളം രൂപ
ഒരായുസ്സിന്റെ സമ്പാദ്യം മുഴുവൻ നഷ്‌ടമായ ദുഃഖത്തിലാണ് യു എ ഇ നിവാസിയായ യുവതി. വെറും 24 മിനിറ്റിനുള്ളിൽ രണ്ട് ലക്ഷം ദിർഹമാണ് നഷ്ടമായത്. പോർച്ചുഗീസ് ക്യാബിൻ ക്രൂവായ യുവതി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വർഷമായി ഒരുക്കിവച്ച രണ്ട് ലക്ഷം ദിർഹമാണ് നിമിഷങ്ങൾക്കുള്ളിൽ മൂന്ന് അക്കൗണ്ടുകളിലേക്കായ് കൈമാറ്റം ചെയ്യപ്പെട്ട് നഷ്ടമായത്.ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും യുവതി തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പൂർണമായും നഷ്ടപെട്ടതിനു ശേഷമാണ്. സാധാരണയായി അറിയാത്ത നമ്പറുകളിൽ നിന്നുമുള്ള ഫോൺ കോളുകൾ യുവതി എടുക്കാറില്ല. എന്നാൽ അന്നേ ദിവസം ഡ്യൂട്ടിക്ക് ശേഷം വളരെ ക്ഷീണിതയായി റൂമിലെത്തിയ യുവതി ഉറക്കത്തിനിടയിലാണ് ഈ അജ്ഞാത കോൾ എടുക്കുന്നത്.
ദുബായ് എമിരേറ്റ്സ് ബാങ്കുമായി ബന്ധപ്പെട്ട നറുക്കെടുപ്പിൽ തനിക്ക് സമ്മാനം ലഭിച്ചെന്ന അജ്ഞാത കോൾ വിശ്വസിച്ചതിനെ തുടർന്ന് ഉറക്കച്ചടവിൽ തന്റെ ബാങ്ക് വിവരങ്ങൾ തട്ടിപ്പുകാർക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു. തട്ടിപ്പ് സംഘം യുവതിയുമായി നറുക്കെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഈ സമയത്തിനുള്ളിൽ, വെറും 24 മിനിറ്റ് കൊണ്ട് ബാങ്ക് അക്കൗണ്ട് ശൂന്യമായി. സംസാരത്തിനിടയിൽ ബാങ്കിൽ നിന്ന് വന്ന മെസ്സേജ് നോക്കാൻ സാധിച്ചതുമില്ല. ഫോൺ കോൾ കട്ട് ചെയ്തതിനു ശേഷമാണ് പണം നഷ്ടപെട്ട വിവരം തിരിച്ചറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും, മൂന്നു ബാങ്ക് അക്കൗണ്ടുകളിലേക്കായാണ് പണം കൈമാറിയിരിക്കുന്നതെന്നും പണം അക്കൗണ്ടുകളിൽ നിന്ന് വേഗത്തിൽ പിൻവലിക്കുകയും ചെയ്തതതായി കണ്ടെത്തി. അജ്ഞാത ഫോൺ കോൾ സ്വീകരിക്കുമ്പോഴും ബാങ്ക് വിവരങ്ങൾ പങ്കുവക്കുമ്പോഴും ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)