Posted By user Posted On

വിമാനത്താവളത്തിലെ ശൗചാലയത്തിൽ സ്വർണകൈമാറ്റം: പിടിച്ചെടുത്തത് വൻ തുകയുടെ സ്വർണം

വിമാനത്താവളത്തിലെ ശൗചാലയത്തിൽ വച്ച് സ്വർണം കൈമാറുന്നതിനിടെ വിമാനയാത്രക്കാരനെയും രണ്ട് ശുചീകരണ തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 87 ലക്ഷം രൂപ വിലവരുന്ന 1400 ഗ്രാം സ്വർണം കണ്ടെടുത്തു. ദുബായിൽനിന്ന് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ വള്ളക്കടവ് സ്വദേശി അഷബ്ജാൻ, വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളായ ഹെവിൻ ഹെൻട്രി, ലിബിൻ ലോപ്പസ് എന്നിവരും വലിയതുറ സ്വദേശികളാണ്. ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസിന്റെ യൂണിറ്റും വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റും ചേർന്നാണ് തിരുവനന്തപുരത്ത് ഇവരെ അറസ്റ്റ് ചെയ്തത്.യാത്രക്കാരൻ സ്വർണം കടത്തിയതായി അധികൃതർക്ക് രഹസ്യസന്ദേശം ലഭിച്ചിരുന്നു. വിമാനമിറങ്ങിയ അഷബ്ജാനും പിന്നാലെ രണ്ട് ശുചീകരണ തൊഴിലാളികളും ശൗചാലയത്തിൽ കയറുന്നതു ശ്രദ്ധിച്ച ഉദ്യോഗസ്ഥർ ഇവരെ വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് ശുചീകരണത്തൊഴിലാളികൾ യാത്രക്കാരൻ നൽകിയ സ്വർണം കൈമാറിയത്. കസ്റ്റംസ് കേസെടുത്ത് അന്വേഷണമാരംഭിച്ചുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *