ranju ranjimarമേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത് 30 മണിക്കൂർ; കാരണം ഇതാണ്
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത് 30 മണിക്കൂർ. പാസ്പോർട്ടിലെ ആശയക്കുഴപ്പം മൂലമാണ് ഇത്രയധികം നേരം രഞ്ജു വിമാനത്താവളത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് വിമാനത്താവളത്തിലെത്തിയ രഞ്ജു ചൊവ്വാഴ്ച രാവിലെ പത്തിനാണ് പുറത്തിറങ്ങിയത്. രഞ്ജുവിന്റെ പഴയ പാസ്പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയത്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിലാണ് സിസ്റ്റത്തിൽ ‘പുരുഷൻ’ എന്ന് രേഖപ്പെടുത്തിയത് കണ്ടത്. തുടർന്ന് ഉദ്യോഗസ്ഥർ രഞ്ജുവിനോട് നാട്ടിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെടുകയായിരുന്നു. തിരിച്ചയക്കുന്നതിനായി ടിക്കറ്റെടുക്കാൻ നടപടിയും തുടങ്ങി. തുടർന്ന്, സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിഖ് തൈക്കണ്ടി, രഞ്ജുവിന്‍റെ സുഹൃത്ത് ഷീല സതികുമാറും ചേർന്ന് അധികൃതരെ ഫോണിൽ ബന്ധപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. മുൻപ് പുരുഷനായിരുന്ന രഞ്ജു രഞ്ജിമാർ ശസ്ത്രക്രിയയിലൂടെയാണ് സ്ത്രീയായി മാറിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)