യുഎഇയിൽ ആർടിഎ നടത്തിയ പരിശോധനയിൽ പെർമിറ്റില്ലാതെ ജോലി ചെയ്ത സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ
ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) കഴിഞ്ഞ വർഷം ആവശ്യമായ പെർമിറ്റില്ലാതെ ജോലി ചെയ്തിരുന്ന ചില സ്കൂൾ ബസ് ഡ്രൈവർമാരെയും ട്രാൻസ്പോർട്ട് അറ്റൻഡൻ്റുമാരെയും കണ്ടെത്തി. 2023 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സ്കൂൾ ബസുകളിൽ മൊത്തം 6,323 പരിശോധനകൾ നടത്തിയതായി ആർടിഎ പറഞ്ഞു. ബസിനുള്ളിൽ അഗ്നിശമന ഉപകരണം, ജിപിഎസ് ട്രാക്കിംഗ് സംവിധാനം, ക്യാമറകൾ എന്നിവ ഇല്ലാത്തതുൾപ്പെടെ മറ്റ് ബസ് സുരക്ഷാ നിയമങ്ങളുടെ ലംഘനവും ആർടിഎ കണ്ടെത്തി.
സാധുവായ യുഎഇ ഡ്രൈവിംഗ് ലൈസൻസ് കൂടാതെ, ഒരു സ്കൂൾ ബസ് ഡ്രൈവർ ഡ്രൈവിംഗ് ലൈസൻസിൻ്റെ അതേ വിഭാഗത്തിലുള്ള പെർമിറ്റും ആർടിഎയിൽ നിന്ന് നേടിയിരിക്കണം. പെർമിറ്റ് ലഭിക്കുന്നതിന്, ഡ്രൈവർ ആവശ്യമായ പരിശീലനം നേടുകയും ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സെറ്റ് ചെയ്ത ടെസ്റ്റിൽ വിജയിക്കുകയും വേണം. ഡ്രൈവർക്ക് 25 വയസ്സിന് താഴെയായിരിക്കരുത്, നല്ല പെരുമാറ്റം ഉണ്ടായിരിക്കണം, ക്രിമിനൽ റെക്കോർഡ് ഉണ്ടായിരിക്കരുത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)