Posted By user Posted On

pay managerയുഎഇയിൽ ജീവനക്കാരുടെ ശമ്പളത്തിൽ 5% വരെ വർദ്ധിക്കും; പുതിയ തീരുമാനം ഇങ്ങനെ

യുഎഇയിൽ ജീവനക്കാരുടെ ശമ്പളത്തിൽ 5% വരെ വർദ്ധിക്കാൻ വിവിധ കമ്പനികൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കടുത്ത തൊഴിൽ വിപണിയും പ്രാദേശിക രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾക്കായുള്ള മത്സരവും കാരണമാണ് പുതിയ നീക്കം. 2022-ൽ തൊഴിലുടമകൾ ആസൂത്രണം ചെയ്തതിലും കൂടുതൽ കമ്പനികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്ക് കൂട്ടൽ. ഇത് യുഎഇ സമ്പദ്‌വ്യവസ്ഥ നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന്റെ ഫലമാണെന്ന് മെർസറിലെ സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായ ആൻഡ്രൂ എൽ സെയിൻ പറഞ്ഞു. നിലവിൽ രാജ്യത്ത് ശക്തമായ തൊഴിൽ വിപണി നിലവിലുള്ള സാഹചര്യത്തിൽ തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും മുമ്പത്തേക്കാളും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ആദ്യ പാദത്തിൽ യുഎഇ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം വളർന്നു, ഇത് 11 വർഷത്തിനിടയിലെയിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണിത്. ഇത് സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുകയും വിവിധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *