യുഎഇയിൽ സൈബർ ആക്രമണങ്ങൾ കൂടുന്നു: സർക്കാർ സ്ഥാപനങ്ങൾക്കുനേരെ ദിവസവും 50,000 ആക്രമണങ്ങൾ
യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങൾ കൂടുന്നു. ദിനംപ്രതി ശരാശരി 50,000 സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതായാണ് കണക്കുകൾ. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലെ ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ കാരണമായി ഇത്തരം ആക്രമണങ്ങൾ വർധിക്കുകയാണെന്നും ഗവൺമെൻറ് സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി വ്യക്തമാക്കി. സൈബർ സുരക്ഷ സ്ഥാപനമായ കാസ്പെർസ്കി അടുത്തിടെ നടത്തിയ പഠനത്തിൽ യു.എ.ഇയിലെ 15 ശതമാനം സ്വകാര്യമേഖല കമ്പനികൾ കഴിഞ്ഞ രണ്ടു വർഷത്തിൽ സൈബർ ആക്രമണങ്ങൾ നേരിട്ടതായി കണ്ടെത്തിയിരുന്നു. സൈബർ ഭീഷണികൾക്കെതിരെ പിഴയും തടവും ഉൾപ്പെടെ കടുത്ത നടപടികളാണ് യു.എ.ഇ സ്വീകരിച്ചിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)