ട്രാഫിക് സിഗ്നലുകൾക്കും നിർമിതബുദ്ധി: യുഎഇയിലെ ഈ എമിറേറ്റ്സിൽ ഇനി ഗതാഗതക്കുരുക്ക് കുറയും
ഷാർജയിലെ 48 സ്ഥലങ്ങളിലെ ട്രാഫിക് സിഗ്നലുകൾക്കും നിർമിതബുദ്ധി . ഓരോ സമയത്തും കടന്നുപോകുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും സെൻസറുകളും കാമറകളും അടക്കമുള്ള സംവിധാനമാണ് സ്ഥാപിച്ചത്. ഇതുവഴി സിഗ്നലിൻറെ സമയം ക്രമീകരിക്കാൻ സാധിക്കും. നിർമിതബുദ്ധി പ്രവർത്തനം തുടർച്ചയായി വാഹനങ്ങളുടെ ഒഴുക്ക് പഠിക്കുകയും അതിനനുസരിച്ച് ട്രാഫിക് നിജപ്പെടുത്തുകയും ചെയ്യാം.
റോഡുകളിൽ ഗതാഗതക്കുരുക്ക് വലിയ അളവിൽ കുറക്കാൻ ഉപകരിക്കുന്നതാണ് പരിഷ്കരണമെന്നാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) കണക്കുകൂട്ടുന്നത്. വാഹനങ്ങളുടെ ഒഴുക്ക് 30 ശതമാനം വേഗത്തിലാക്കാൻ പദ്ധതി ഉപകരിക്കുമെന്ന് എസ്.ആർ.ടി.എ ചെയർമാൻ യൂസുഫ് അലത്മാനി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)