യുഎഇയിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം ജോലി: ഇക്കാര്യം അറിയാതെ പോകരുത്
ദുബൈയിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം ജോലി ചെയ്യാം. അടിയന്തരഘട്ടങ്ങളും അത്യാഹിതങ്ങളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രദേശിക ആരോഗ്യ സംവിധാനങ്ങൾ പൂർണ സജ്ജമായിരിക്കാൻ വേണ്ടിയാണ് സംവിധാനം ലക്ഷ്യമിടുന്നത്. താൽക്കാലികമായി അനുവദിക്കുന്ന പെർമിറ്റ് തൊഴിൽ തേടുന്നവർക്കും ആശുപത്രികൾക്കും വലിയ രീതിയിൽ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഫഷനൽ യോഗ്യതയുള്ള പ്രവാസികൾക്ക് ദുബൈയിൽ താൽക്കാലിക ജോലിയിൽ പ്രവേശിക്കാൻ സാധിച്ചാൽ ഭാവിയിൽ തൊഴിൽ അന്വേഷിക്കുന്നതിനും ഉപകാരപ്പെടും.അതുകൊണ്ട് ഇത്തരത്തിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക്ഹൃസ്വകാല അനുമതി നൽകും. ദുബൈ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ പുരോഗമിക്കുന്ന ‘അറബ് ഹെൽത്ത് കോൺഗ്രസി’ലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)