ആദയനികുതി സ്ലാബിൽ മാറ്റം വരുത്താതെ ബജറ്റ്; പരോക്ഷ നികുതി ഘടനയിലും മാറ്റമില്ല: ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെ?
രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും സമ്പദ് രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടായെന്നും ധനമന്ത്രി.ആദയനികുതി സ്ലാബിൽ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. നിലവിലെ ആദായനികു പരിധി നിലനിർത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരേക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.‘‘നിലവിൽ പുതിയ സ്കീം അനുസരിച്ച് ഏഴു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി അടയ്ക്കേണ്ടതില്ല. ആ പരിധി 2013–14 കാലത്ത് 2.2 ലക്ഷം ആയിരുന്നു. കഴിഞ്ഞ അഞ്ചു വർഷം നികുതി നൽകുന്നവർക്കു നൽകുന്ന സേനവങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. റീഫണ്ട് ലഭിക്കുന്നതിനുള്ള കാലപരിധി 93 ദിവസങ്ങളിൽനിന്ന് വെറും 10 ദിവസമാക്കി കുറച്ചു’’ – ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു.നികുതികൾ ഏകീകരിച്ചതോടെ പല ഉൽപ്പന്നങ്ങൾക്കും വില കുറഞ്ഞു. കസ്റ്റംസ് നികുതിയും ഇറക്കുമതി നികുതിയും പരിഷ്കരിച്ചു. നവീകരിക്കുക, നടപ്പിലാക്കുക, മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി വിശദമാക്കി. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും സമ്പദ് രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടായെന്നും ധനമന്ത്രി. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകൾ 5 വർഷംകൊണ്ട് അനുവദിക്കുമെന്നും ഒരുകോടിയിൽ പരം വീടുകളിൽ സോളാർ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. എൻഡിഎ സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രി. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയിൽ അനുവദിച്ച വീടുകളിൽ 70 ശതമാനവും വനിതകൾക്കാണ് ലഭിച്ചതെന്നും അവർ വ്യക്തമാക്കി.
കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകും. അങ്കണവാടി ജീവനക്കാരേയും ആശാവർക്കർമാരേയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി ഇൻഷ്വറൻസ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കും. കൊവിഡിന് ശേഷം വലിയ മാറ്റങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യ പ്രതിസന്ധികൾക്കിടയിലും പുരോഗതിയിലേക്ക് കുതിച്ചുവെന്നത് വളരെ പ്രധാനമാണ്. ഇന്ത്യയ്ക്ക് വൻ കുതിപ്പു നൽകുന്നതാണ് അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി.സാമ്പത്തിക പരിഷ്കരണങ്ങൾ നിക്ഷേപ സാധ്യതകൾ കൂട്ടി. ജിഎസ്ടിയിലൂടെ ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒറ്റ നികുതി എന്ന ആപ്ത വാക്യം നടപ്പാക്കാനായി. സുതാര്യ ഭരണമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)