Posted By user Posted On

ശരീരത്തിൽ പൊട്ടാസ്യം കുറയുന്നത് തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

മനുഷ്യശരീരത്തിലെ ഒരു പ്രധാന ഇലക്രോലൈറ്റാണ് പൊട്ടാസ്യം. തലച്ചോര്‍, കരള്‍, ഹൃദയം, ഞരമ്പുകള്‍, പേശികള്‍ തുടങ്ങി ശരീരത്തിന്‍റെ പ്രധാന അവയവങ്ങളില്‍ പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്. അതിനാല്‍ ശരീരത്തില്‍ പൊട്ടാസ്യം കൂടുന്നതും കുറയുന്നതും ശ്രദ്ധിക്കണം. പൊട്ടാസ്യത്തിന്‍റെ അളവിലുണ്ടാകുന്ന മാറ്റ് തലച്ചോര്‍,ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. മരണം വരെ സംഭവിക്കാം. രക്ത പരിശോധനയില്‍ സിറം പൊട്ടാസ്യം 3.5 മുതൽ 5.3 mmpl/L വരെ ആയിരിക്കുന്നതാണ് സാധാരണ നില.

രക്തത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവു കുറയുന്നതിനെ ഹൈപ്പോകലീമിയ എന്നാണ് പറയുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയിലേക്ക് രോഗി എത്തിക്കാം. രക്തത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവു കുറഞ്ഞാന്‍ ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം. പക്ഷാഘാതം, തളർച്ച, ക്രമരഹിതമായ ഹൃദയ താളം എന്നിവ അനുഭവപ്പെടാം. രക്താതിസമ്മർദം, ഹൃദയരോഗങ്ങൾ, സിറോസിസ് തുടങ്ങിയ അസുഖങ്ങളുള്ളവർ ശ്രദ്ധിക്കണം. വൃക്ക രോഗികളിലാണ് പൊട്ടാസ്യം വ്യതിയാനം കൂടുതലായും കാണുന്നത്. ഛർദി, വയറിളക്കം എന്നിവ കാരണവും പൊട്ടാസ്യം അസന്തുലനം വരാം.

പൊട്ടാസ്യം കുറഞ്ഞാല്‍

പൊട്ടാസ്യം 2.5 mmpl/L –ൽ ആയാല്‍ അതീവ ഗുരുതരമാണ്. ഹൃദയ പേശ‍ീ കോശങ്ങളിൽ വരുന്ന പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിലെ സ്വാഭാവിക വൈദ്യുത സ്പന്ദനങ്ങളെ തകിടം മറിച്ചു കളയും. അത് ടാക്കികാർഡിയ, ബ്രാഡികാർഡിയ, ഫിബ്രിലേഷൻ, ഹൃദയമിടിപ്പിലെ അപാകത മുതൽ ചിലപ്പോൾ ഹൃദയാഘാതം തന്നെ വരുത്താം.
പേശികളുടെ ബലക്കുറവ്, സ്നായുക്കളുടെ പ്രതികരണമില്ലായ്മ, ഓക്കാനം, ഛർദി, മലബന്ധം, ശ്വസനത്തകരാറുകൾ, ചിന്താക്കുഴപ്പം, ഓർമ്മക്കുറവ് തുടങ്ങിയലയാണ് ഹൈപ്പോകലീമിയയുടെ പ്രധാന ലക്ഷണങ്ങള്‍.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *