Posted By user Posted On

തമിഴ് സൂപ്പര്‍ താരം വിജയ് സിനിമാ അഭിനയം നിര്‍ത്തുന്നു

തമിഴ്‌നാട്ടിൽ തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനയം നിർത്തുന്നതായി തമിഴകത്തിന്റെ സൂപ്പർതാരം വിജയ്. ഒരു സമ്പൂർണ്ണ രാഷ്ട്രീയ പ്രവർത്തകനാകാൻ രണ്ട് സിനിമകൾ പൂർത്തിയാക്കിയ ശേഷം സിനിമ ഉപേക്ഷിക്കുമെന്ന് വിജയ് പ്രസ്താവനയിൽ പറഞ്ഞു. കാർത്തിക് സുബ്ബരാജുമായി വിജയ് ഒരുമിക്കുമെന്ന് കരുതപ്പെടുന്ന ‘ദളപതി 69’ ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും, അഭിനയ ജീവിതത്തിന് വിരാമമിടുകയാണെന്നത് പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ആരാധകർ. ജനറൽ ബോഡി യോഗത്തിന് ദിവസങ്ങൾക്ക് ശേഷം ഇന്ന് ദളപതി വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. 2026ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടി അംഗങ്ങൾ മത്സരിക്കും. വെള്ളിയാഴ്ചയാണ് വിജയ് തമിഴ്‌നാട്ടിലെ തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെ കാണുകയും, പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. “രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയർ മാത്രമല്ല, പവിത്രമായ ഒരു ജനതയുടെ പ്രവർത്തനമാണ്, രാഷ്ട്രീയത്തിന്റെ വ്യാപ്‌തി മനസിലാക്കാൻ വളരെക്കാലമായി ഞാൻ അതിനായി തയ്യാറെടുക്കുകയാണ്. അതിനാൽ രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ല, അതാണ് എന്റെ ഏറ്റവും ആഴത്തിലുള്ള ആഗ്രഹം. ഞാൻ ഇതിനകം ചെയ്യാമെന്ന് സമ്മതിച്ച സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തി കൂടി ചെയ്‌ത്‌ തീർക്കാനുണ്ട്. പാർട്ടി പ്രവർത്തനങ്ങളിൽ ഭംഗം വരുത്താതെ, ജനസേവനത്തിനായി പൂർണ്ണമായും രാഷ്ട്രീയത്തിൽ ഏർപ്പെട്ടുകൊണ്ട് തന്നെ ഇത് തീർക്കും” താരം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *