യുഎഇയിലെ ഈ വിമാനത്താവളത്തിൽ കൂടുതൽ ടാക്സികൾ ഏർപ്പെടുത്തി: കാരണം ഇതാണ്
യാത്രക്കാരുടെ എണ്ണം വർധിച്ച ദുബൈ വിമാനത്താവളത്തിൽ കൂടുതൽ ടാക്സികൾ ഏർപ്പെടുത്തി ദുബൈ ടാക്സി കമ്പനി (ഡി.ടി.സി). നിലവിൽ 350 ടാക്സികളാണുള്ളത്. പുതിയ നടപടിയോടെ ടാക്സികളുടെ എണ്ണം 700 ആകുംനിലവിലുള്ളതിൻറെ ഇരട്ടി വാഹനങ്ങളാണ് യാത്രക്കാർക്ക് വേണ്ടി ഏർപ്പെടുത്തുന്നത്. പുതിയ വാഹനങ്ങൾകൂടി ഉൾപ്പെടുത്തിയതോടെ ഡി.ടി.സി മേഖലയിലെ തന്നെ ഏറ്റവും വലിയ ടാക്സി സേവനദാതാക്കളാകും. ആകെ 5,566 ടാക്സികളാണ് കമ്പനിക്ക് കീഴിലുള്ളത്. ഇത് ടാക്സി മേഖലയിലെ 45 ശതമാനം വരും. എയർപോർട്ട് ടാക്സി സേവനം ദുബൈ വിമാനത്താവളങ്ങളിലും പോർട്ട് റാശിദിലുമാണ് നിലവിൽ ലഭിക്കുന്നത്. യു.എ.ഇയിൽ മുഴുവൻ ഭാഗങ്ങളിലേക്കും ദിവസം മുഴുവൻ സേവനം ലഭിക്കുകയും ചെയ്യും.മികച്ച ജീവനക്കാരുടെ സേവനം ഉപഭോക്താക്കൾക്ക് യാത്ര വളരെ എളുപ്പവും സുഗമവുമാക്കും.
Comments (0)