family law dubaiപിരിച്ചുവിടുമെന്ന് ഉറപ്പായപ്പോൾ കമ്പനിയുടെ പണവുമായി മുങ്ങി: യുഎഇയില്‍ ജീവനക്കാരനെതിരെ കോടതി നടപടി
അബുദാബി: കമ്പനിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഉറപ്പായപ്പോൾ കമ്പനിയുടെ പണവുമായി മുങ്ങിയ ജീവനക്കാരനെതിരെ കോടതിയുടെ നടപടി. 4.57 ലക്ഷം ദിര്‍ഹമാണ് ജീവനക്കാരൻ തട്ടിയെടുത്തത്. സ്ഥാപനത്തിൽ ഇയാൾ പബ്ലിക് റിലേഷന്‍സ് ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. അധികം വൈകാതെ കമ്പനിയിലെ തന്റേ സേവനം അവസാനിപ്പിക്കുകയാണെന്ന് മാനേജ്‍മെന്റില്‍ നിന്ന് ജീവനക്കാരന് സൂചന കിട്ടിയിരുന്നു. ഇതിന് ശേഷം ഒരു ദിവസം ചില ബിസിനസ് ഇടപാടുകള്‍ക്കായി ഇയാളെ ഏല്‍പ്പിച്ച പണവുമായാണ് മുങ്ങിയത്. തുടർന്നാണ് കമ്പനി ഇയാൾക്കെതിരെ കോടതിയെ സമീപിച്ചത്. തട്ടിയെടുത്ത പണം മുഴുവന്‍ ഇയാൾ തിരിച്ചടയ്ക്കണമെന്ന് ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേഷന്‍ ക്ലെയിംസ് കോടതി ഉത്തരവിട്ടു. കമ്പനി സമര്‍പ്പിച്ച വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി നടപടി. നിയമനടപടികള്‍ക്ക് കമ്പനിക്ക് ചെലവായ തുകയും ഇയാള്‍ നല്‍കണമെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL
Comments (0)