fog alertയുഎഇയിൽ മൂടൽമഞ്ഞ് മുന്നറിയിപ്പ്, ദൂരക്കാഴ്ച കുറയാൻ സാധ്യത: ജാഗ്രത നിർദേശം
ദുബായ്: ദുബായിൽ പൊതുവെ നല്ല കാലാവസ്ഥയായിരിക്കുമെന്നും ഭാഗികമായി മേഘാവൃതമാകാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് ദൂരക്കാഴ്ച മറയ്ക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിലും തീരദേശങ്ങളിലും പുലർച്ചെ 2.30 മുതൽ രാവിലെ 9 വരെ ചിലപ്പോൾ ഇനിയും ദൂരക്കാഴ്ച കാഴ്ച കുറയാനിടയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉച്ചയോടെ മേഘങ്ങൾ കിഴക്ക് ഭാഗത്തേക്ക് മാറുമെന്നും അറിയിപ്പുണ്ട്. അതേ സമയം, രാജ്യത്ത് താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. രാത്രിയിലും ശനിയാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 35 മുതൽ 90 ശതമാനം വരെയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)