nude photographyനഗ്നചിത്രങ്ങൾ പകർത്തി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; നാലംഗ സംഘത്തിന് ശിക്ഷ വിധിച്ച് കോടതി
ദുബായ്; വ്യാജ മസാജ് സെന്ററിന്റെ പേരിൽ യുവാവിനെ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്ത നാലംഗ സംഘത്തിന് ശിക്ഷ വിധിച്ച് കോടതി. യുവാവിന്റെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 94,000 ദിർഹം (ഏതാണ്ട് 21 ലക്ഷത്തിലേറെ രൂപ) ആണ് പ്രതികൾ തട്ടിയെടുത്തത്. പ്രതികൾക്ക് എല്ലാവർക്കും മൂന്നു വർഷം തടവും ഇതിനു പുറമേ യുവാവിൽ നിന്നും മോഷ്ടിച്ച 94,000 ദിർഹം നാലുപേരും തുല്യമായി പിരിച്ച് ഇയാൾക്കു തിരികെ നൽകുകയും വേണം. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ദുബായ് ക്രിമിനൽ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിസുന്ദരിയായ യുവതിയുടെ ചിത്രമുള്ള മസാജ് കാർഡ് കണ്ട യുവാവ് അവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് യുവതി പറഞ്ഞ സ്ഥലത്ത് ഇയാൾ എത്തി. അവിടെ ആറു സ്ത്രീകളും രണ്ടു പുരുഷന്മാരും ഉണ്ടായിരുന്നു. അവർ യുവാവിന്റെ കയ്യിലുള്ള കാർഡുകളും അവയുടെ പിൻ നമ്പറും നൽകണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കൂടാതെ, യുവാവിനെ ഇവർ മർദ്ദിച്ച് അവശനാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഈ സംഭവം പൊലീസിൽ അറിയിക്കുകയാണെങ്കിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട് താമസസ്ഥലത്ത് എത്തിയപ്പോളാണ് അക്കൗണ്ടിൽ നിന്നും 74,000 ദിർഹം പിൻവലിച്ചതായി യുവാവ് അറിയുന്നത്. കൂടാതെ, 20,000 ദിർഹം ഒരു സ്റ്റോറിൽ ചെലവഴിച്ചുവെന്നും വ്യക്തമായി. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)