plastic banപ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് നൽകണം; പ്ലാസ്റ്റിക് നിരോധനം ശക്തമാക്കി യുഎഇ
ദുബായ്: ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകൾക്ക് പിന്നാലെ പ്ലാസ്റ്റിക്ക് നിരോധിക്കാനൊരുങ്ങി ഉമ്മുൽഖുവൈൻ. ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് ഷോപ്പുകളിൽ 25 ഫിൽസ് ഈടാക്കാനാണ് തീരുമാനം. സാധനങ്ങൾ വാങ്ങാനെത്തുന്നവർ പുനരുപയോഗിക്കാവുന്ന ബാഗുകളുമായി വരികയോ, അല്ലെങ്കിൽ 25 ഫിൽസ് നൽകി പ്ലാസ്റ്റിക് ബാഗുകൾ വാങ്ങുകയോ വേണ്ടി വരും. പ്ലാസ്റ്റിക് പൂർണമായി നിരോധിക്കുന്നതിന്‍റെ മുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉമ്മുൽഖുവൈൻ എക്സിക്യൂട്ടിവ് കൗൺസിലിന്‍റേതാണ് തീരുമാനം. ഏതൊക്കെ പ്ലാസ്റ്റിക് ബാഗുകളാണ് നിരോധിക്കുകയെന്ന് മുനിസിപ്പാലിറ്റിയായിരിക്കും തീരുമാനിക്കുക. പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികൾ നടത്താനും പദ്ധതിയുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഷാർജ 25 ഫിൽസ് ഈടാക്കാൻ തീരുമാനിച്ചിരുന്നു. 2024 ജനുവരി ഒന്നുമുതൽ ഷാർജയിൽ ഇത്തരം പ്ലാസ്റ്റിക് ബാഗുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തും. ഈ വർഷാവസാനത്തോടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽനിന്ന് പൂർണമായും മുക്തമാകാനാണ് അബുദാബി പദ്ധതിയിടുന്നത്. ദുബായിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് വിലക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ജൂലൈ ഒന്നുമുതൽ പുനരുപയോഗം സാധ്യമല്ലാത്ത സഞ്ചികൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കാൻ തീരുമാനിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)