Posted By user Posted On

യുഎഇയിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു; നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

ദുബൈ: കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയതായി പ്രവാസി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ടുവന്ന് ഏതാനും ദിവസങ്ങൾക്കകം അവരുടെ മുന്നിൽ കുഴഞ്ഞുവീണാണ് യുവാവ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നതിന്റെ ചിത്രവും നൊമ്പരക്കുറിപ്പിനൊപ്പം അഷ്റഫ് പങ്കുവെച്ചിട്ടുണ്ട്.

അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പിന്റെ പൂർണരൂപം:
കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. കുടുംബവുമായി ജീവിക്കാനുള്ള മോഹവും പേറി വളരെ കഷ്ടപ്പെട്ട് ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ട് വന്നു. സന്തോഷത്തിന്റെ നിമിഷങ്ങൾ കടന്ന് പോകവേ ദുഖത്തിന്റെ ദിനം വന്നെത്തി.

ഭാര്യയും കുട്ടികളും പ്രവാസ ലോകത്തെത്തി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും മരണത്തിന്റെ മാലാഖ പടി കടന്നെത്തി. തന്റെ ജീവിതോപാധി തേടി ഇറങ്ങാനിരുന്ന കുടുംബനാഥനെ തേടി മരണത്തിന്റെ മാലാഖയെത്തി. ഭാര്യയുടെയും കുട്ടികളുടേയും മുന്നിൽ അദ്ദേഹം കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ആ കുടുംബത്തിൽ സന്തോഷത്തിന്റെ രണ്ടു ദിനങ്ങൾക്കപ്പുറം കാര്യങ്ങൾ മാറി മറഞ്ഞു. വല്ലാത്ത സങ്കടകരമായ അവസ്ഥ. അലംഘനീയമായ വിധി വന്നെത്തിയാൽ പോവുകയല്ലാതെ എന്ത് ചെയ്യും….. മരണത്തിന്റെ മാലാഖ വന്നെത്തിയാൽ കുടുംബത്തിന്റെ ഗതി തന്നെ മാറിപ്പോവുകയാണ്.

നമ്മിൽ നിന്നും വിട പറഞ്ഞു പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ…. അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ……

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *