പരസ്യങ്ങളിൽ മാനദണ്ഡം പാലിച്ചില്ല; യുഎഇയിൽ 30 റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് വൻ പിഴ
വ്യവസ്ഥകളും മാനദണ്ഡങ്ങളും ലംഘിച്ച് പരസ്യം നൽകിയ ദുബൈയിലെ 30 റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് ദുബൈ റഗുലേറ്ററി അതോറിറ്റി 50,000 ദിർഹം വീതം പിഴയിട്ടു. ദുബൈ ലാൻഡ് ഡിപ്പാർട്മെൻറിൻറെ (ഡി.എൽ.ഡി) ഭാഗമായ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി ഏജൻസിയാണ് നിയമ നടപടി സ്വീകരിച്ചത്. പരസ്യങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും സംബന്ധിച്ച് അതോറിറ്റി നേരത്തേ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പ്രവർത്തനങ്ങളും വിപണിയിൽ അവർ നൽകുന്ന പരസ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിയൽ എസ്റ്റേറ്റ് കൺട്രോൾ ഡിപ്പാർട്മെൻറ് ഡയറക്ടർ അലി അബ്ദുല്ല അൽ അലി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)