സൊമാലിയയില്‍ ഭീകരാക്രമണം; മൂന്ന് യുഎഇ സൈനികര്‍ക്ക് ദാരുണാന്ത്യം
സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തില്‍ യുഎഇ സായുധ സേനയിലെ മൂന്ന് അംഗങ്ങളും ഒരു ബഹ്റൈന്‍ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ചട്ടക്കൂടില്‍ യുഎഇയും സൊമാലിയ റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ പരിധിയില്‍ വരുന്ന സോമാലിയന്‍ സായുധ സേനയെ പരിശീലിപ്പിക്കുന്നതിനും യോഗ്യത നേടുന്നതിനുമായി സൈനികര്‍ അവരുടെ ജോലി ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ഈ തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സൊമാലിയന്‍ സര്‍ക്കാരുമായി അടുത്ത് സഹകരിക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. സൈനികരുടെ കുടുംബാംഗങ്ങളെ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തില്‍ പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അറിയിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)