ചരക്ക് കപ്പലിൽ ബോട്ട് ഇടിച്ച് അപകടം: യുഎഇയിൽ 8 മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് രക്ഷപ്പെടുത്തി
മത്സ്യബന്ധന ബോട്ട് വാണിജ്യ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് എട്ട് മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് രക്ഷപ്പെടുത്തി. കപ്പൽ ഇടിച്ചതിനെ തുടർന്ന് ബോട്ടിന് കേടുപാടുകൾ സംഭവിക്കുകയും മൂന്ന് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാത്രി വൈകിയുള്ള ഓപ്പറേഷനിൽ, ദുബായ് പോലീസ് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി ദുബായിലെ റാഷിദ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു.
ദുബായ് ഫിഷ് മാർക്കറ്റ് വാട്ടർഫ്രണ്ടിലേക്ക് പോവുകയായിരുന്ന എട്ട് നാവികർ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ടിൽ വാണിജ്യ ചരക്ക് കപ്പൽ ഇടിച്ചാണ് ശനിയാഴ്ച രാത്രി സംഭവമുണ്ടായതെന്ന് തുറമുഖ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)