പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനം നാളെ ആരംഭിക്കും
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന യു.എ.ഇ സന്ദർശനം ചൊവ്വാഴ്ച ആരംഭിക്കും. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുമായുള്ള കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് മോദി ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.ചൊവ്വാഴ്ചതന്നെ അബൂദബിയിൽ ഒരുക്കുന്ന ‘അഹ്ലൻ മോദി’ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ചടങ്ങിൽ സംബന്ധിക്കുന്നതിന് രജിസ്റ്റർ ചെയ്ത ഇന്ത്യൻ പ്രവാസികളുടെ എണ്ണം 60,000 കടന്നിട്ടുണ്ട്. പ്രവാസി സമൂഹവുമായി നരേന്ദ്ര മോദി സംവദിക്കുന്ന ചടങ്ങ് സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.ബുധനാഴ്ച ഉച്ചയോടെ ദുബൈയിൽ നടക്കുന്ന ‘വേൾഡ് ഗവൺമെന്റ് ഉച്ചകോടി’യെ അദ്ദേഹം അഭിസംബോധന ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)