ഗൾഫിൽ കനത്ത മഴയിൽ ഒഴുക്കിപ്പെട്ട 2 കുട്ടികളുടെ മൃതദേഹം കിട്ടി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഒമാനിൽ അൽ റുസ്താക്ക് ഗവർണറേറ്റിൽ വാദി ബാനി ഗാഫിറിൽ കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരിൽ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ദാഹിറ ഗവർണറേറ്റിലെ യാങ്കിൽ വിലായത്തിൽ വെള്ളപ്പാച്ചിലിൽ വാഹനം കുടുങ്ങി ഒരാളെ കാണാതായിരുന്നു. ഇതേ സ്ഥലത്ത് 6 പേരെ സിവിൽ ഡിഫൻസ് രക്ഷിക്കുകയും ചെയ്തു. ഇന്ന് രാത്രിയിൽ കനത്ത മഴയ്ക്കാണ് സാധ്യത. ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഇന്നു രാത്രിയും നാളെ പുലർച്ചെയും പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ അറിയിപ്പ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)