യുഎഇ-ഒമാൻ യാത്ര; വിസ നിയന്ത്രണങ്ങളിലെ ഇളവുകൾ അറിയാം
യു എ ഇ – ഒമാൻ യാത്രയിലെ വിസാ നിയന്ത്രണങ്ങളിൽ ഇളവ്. അതിർത്തി കടക്കുന്നത് വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിസാ നിയന്ത്രണങ്ങളിൽ ഇളവേർപ്പെടുത്തിയത്. അതിർത്തികളില്ലാത്ത യാത്രയ്ക്കുള്ള ധാരണാപത്രത്തിൽ tourismഒപ്പുവെച്ചതിന് ശേഷം യുഎഇയ്ക്കും ഒമാനുമിടയിലുള്ള യാത്ര എളുപ്പമുള്ളതായി. കൂടാതെ RAK-യും ഒമാനിലെ മുസന്ദം ഗവർണറേറ്റും തമ്മിലുള്ള വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായുള്ള കരാറിൽ റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റിയും ഒമാൻ ടൂറിസം ഡെവലപ്‌മെൻ്റ് കമ്പനിയും ഒപ്പുവച്ചു. റാസൽ ഖൈമയുടെ അതിർത്തിയിലുള്ള മുസന്ദം, യുഎഇ നിവാസികളുടെയും ജല സാഹസിക വിനോദങ്ങൾ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാണ്. ധാരണാപത്രത്തിൽ ഒപ്പുവച്ചതോടെ മെച്ചപ്പെട്ട ഗതാഗത ബന്ധങ്ങൾ, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് അനുകൂലമായ വിസ ക്രമീകരണങ്ങൾ, ടൂറിസം പാക്കേജുകൾ എന്നിവയിലൂടെ ക്രോസ്-ഡെസ്റ്റിനേഷൻ ടൂറിസം മെച്ചപ്പെടുത്താനാണ് ലക്ഷ്യം. യുഎഇ നിവാസികൾ ഒമാനിൽ എത്തുന്നതിന് മുമ്പ് ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കണം. എത്തിച്ചേരുമ്പോൾ വിസ നേടാനുള്ള ഓപ്ഷനും ലഭ്യമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)