യുഎഇ: വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ വാഹനങ്ങളില്‍ നിന്ന് വൃദ്ധരെ രക്ഷപ്പെടുത്തി അധികൃതര്‍
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ വാഹനങ്ങളില്‍ നിന്ന് വൃദ്ധരെ രക്ഷപ്പെടുത്തി അധികൃതര്‍. ഹത്തയില്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ വാഹനങ്ങളില്‍ നിന്ന് രണ്ട് വൃദ്ധരെ രക്ഷിക്കാന്‍ ദുബായ് പോലീസിന്റെ സംഘത്തിന് കഴിഞ്ഞു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തുറമുഖ പോലീസ് സ്റ്റേഷനിലെ മറൈന്‍ റെസ്‌ക്യൂ വിഭാഗത്തിലെ സംഘങ്ങളും ഹത്ത പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് റെസ്‌ക്യൂ ടീമും ചേര്‍ന്ന് താഴ്വരയില്‍ കുടുങ്ങിയ അഞ്ച് വാഹനങ്ങള്‍ വലിച്ച് നീക്കി. രക്ഷാപ്രവര്‍ത്തകര്‍ പെട്ടെന്ന് ഇടപെട്ട് വാഹനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ച് നീക്കിയതായി ഹത്ത സെക്ടര്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഡോ.ഹസന്‍ സുഹൈല്‍ അല്‍ സുവൈദി പറഞ്ഞു. യാത്രക്കാരില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ട് വൃദ്ധരും ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് വാഹനമോടിക്കുന്നവരോട് മുന്നറിയിപ്പ് പാലിക്കണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിക്കുകയും താഴ്വരകളില്‍ നിന്നും പര്‍വതപ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)