യുഎഇയിലെ വെളിച്ചോത്സവം ഇതുവരെ കണ്ടില്ലെ: അവസാനിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രം
ഷാർജയുടെ വിസ്മയ വെളിച്ചോത്സവം ഇനിയും കാണാത്തവർക്ക് 2 ദിവസം മാത്രം ബാക്കി. ഒട്ടേറെ സന്ദർശകരെ ആകർഷിക്കുന്ന വെളിച്ചോത്സവത്തിൻറെ ഞായറാഴ്ച പരിസ്മാപ്തിയാകും. ഈ മാസം 7നായിരുന്നു വെളിച്ചോത്സവം ആരംഭിച്ചത്. വൈകിട്ട് 6 മുതൽ രാത്രി 11 വരെയാണ് വർണവിസ്മയം. എന്നാൽ ഷാർജയിലെ വാരാന്ത്യ ദിനങ്ങളായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇത് അർധ രാത്രി വരെ തുടരും. രാജ്യാന്തര തലത്തിലെ പ്രഗത്ഭരായ 15 ലേറെ കലാകാരന്മാരാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ വാണിജ്യ, വിനോദസഞ്ചാര വികസന അതോറിറ്റി സംഘടിപ്പിക്കുന്ന വെളിച്ചോത്സവത്തിന് പിന്നിൽ. എമിറേറ്റിൻറെ പ്രീമിയർ ടൂറിസ്റ്റ്, സാംസ്കാരിക, പ്രകൃതിദത്ത കേന്ദ്രങ്ങളിലാണ് പരിപാടി അരങ്ങേറുന്നത്. ഇതിൽ, മൂന്ന് സ്ഥലങ്ങൾ പുതിയവയാണ്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിവിധ പള്ളികളിലും സ്ഥാപനങ്ങളിലുമെല്ലാം ലേസർ രശ്മികൾ പായിച്ച് വശ്യമായ പശ്ചാത്തല സംഗീതത്തിൻറെ അകമ്പടിയോടെ വിസ്മയിപ്പിക്കുന്ന വർണചിത്രങ്ങളൊരുക്കുകയാണ് ചെയ്യുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)