Posted By user Posted On

ഇത്തവണത്തെ ഈദുല്‍ ഫിത്തറിന് യുഎഇ നിവാസികള്‍ക്ക് 6 ദിവസത്തെ നീണ്ട അവധി ആഘോഷിക്കാം

റമദാനിന് ശേഷമുള്ള ഈദുല്‍ ഫിത്തര്‍ ആണ് യുഎഇയിലെ അടുത്ത പൊതു അവധി. ഇത്തവണത്തെ ഈദുല്‍ ഫിത്തറിന് നിവാസികള്‍ക്ക് ബമ്പറടിക്കാന്‍ സാധ്യതയുണ്ട്. ഈദുല്‍ ഫിത്തറിന് 6 ദിവസത്തെ നീണ്ട അവധി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജ്യോതിശാസ്ത്രജ്ഞരുടെ ഏറ്റവും പുതിയ പ്രവചനങ്ങള്‍ പ്രകാരം 2024 മാര്‍ച്ച് 11 തിങ്കളാഴ്ച റമദാന്‍ ആരംഭിക്കും. ഏപ്രില്‍ 10 ബുധനാഴ്ച ശവ്വാലിന്റെയും 2024 ഈദ് അല്‍ ഫിത്തറിന്റെയും ആദ്യ ദിവസമായി കണക്കാക്കുമെന്നും ജ്യോതിശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. യുഎഇ സര്‍ക്കാര്‍ ഇതിനകം തന്നെ 2024 ലെ ഈദുല്‍ ഫിത്തര്‍ അവധി തീയതികള്‍ പങ്കിട്ടിട്ടുണ്ട്, എന്നാല്‍ ഔദ്യോഗിക തീയതികള്‍ ചന്ദ്രദര്‍ശനത്തിന് ശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. ഇസ്ലാമിക കലണ്ടറില്‍ റമദാന്‍ 29 മുതല്‍ ഷവ്വാല്‍ 3 വരെ ഈദുല്‍ ഫിത്തര്‍ അവധികള്‍ അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ 10 ന് ഈദ് 2024 വരുകയാണെങ്കില്‍, ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 9 ചൊവ്വാഴ്ച റമദാന്‍ 29 ഉം വെള്ളിയാഴ്ച ഏപ്രില്‍ 12 ശവ്വാല്‍ 3 ഉം ആയിരിക്കും. ഇതിനര്‍ത്ഥം ഏപ്രില്‍ 9 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 12 വെള്ളിയാഴ്ച വരെ നമുക്കെല്ലാവര്‍ക്കും നാല് ദിവസം അവധി ലഭിക്കുമെന്നാണ്. അടുത്ത വാരാന്ത്യം കൂടെ ചേര്‍ത്താല്‍ ആറ് ദിവസത്തെ അവധിയാണ്.

പൊതു അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒമ്പത് ദിവസത്തെ വലിയ അവധി ലഭിക്കുന്നതിനായി ഏപ്രില്‍ 8 തിങ്കളാഴ്ച ജോലിയില്‍ നിന്ന് അവധിയെടുക്കാം.
ഈദ് 2024: ഈദുല്‍ ഫിത്തറിന്റെ പ്രവചന തീയതികള്‍
ഏപ്രില്‍ 9 ചൊവ്വാഴ്ച (റമദാന്‍ 29)
ഏപ്രില്‍ 10 ബുധനാഴ്ച (ശവ്വാല്‍ 1)
ഏപ്രില്‍ 11 വ്യാഴാഴ്ച (ശവ്വാല്‍ 2)
ഏപ്രില്‍ 12 വെള്ളിയാഴ്ച (ശവ്വാല്‍ 3)

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *