അടുക്കളയിൽ നിന്ന് ഔട്ട്; യുഎഇയിൽ ഇന്ത്യന്‍ വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നു
ഇന്ത്യന്‍ വെളുത്തുള്ളിക്ക് യുഎഇയില്‍ തീവില. വെളുത്തുള്ളി കിലോയ്ക്ക് 654 രൂപ (28.95 ദിര്‍ഹം) ആണ് പ്രാദേശിക സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഇന്നലത്തെ വില. വിവിധ ഷോപ്പുകളില്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഉള്‍പ്രദേശങ്ങളിലെ ഒറ്റപ്പെട്ട കടകളില്‍ 791 രൂപ വരെ (35 ദിര്‍ഹം) ഈടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വില കുത്തനെ കൂടിയതോടെ, സവാളയ്ക്കു പുറമേ ഇന്ത്യന്‍ വെളുത്തുള്ളിയും പ്രവാസി വിഭവങ്ങളില്‍ നിന്ന് പുറത്തായി. ഇന്ത്യന്‍ വെളുത്തുള്ളിയുടെ വില പൊടുന്നനെ ഉയര്‍ന്നതോടെ ചൈനീസ് വെളുത്തുള്ളിക്ക് ആവശ്യക്കാര്‍ കൂടി. പിന്നാലെ അവയുടെ വിലയിലും നേരിയ വര്‍ധനയുണ്ടായി. കിലോയ്ക്ക് 271 രൂപയാണ് (12 ദിര്‍ഹം) ഇന്നലത്തെ വില. 2 ദിവസം മുന്‍പ് 226 രൂപയായിരുന്നു (10 ദിര്‍ഹം). ചൈനീസ് വെളുത്തുള്ളിയുടെ തൊലി കളയാന്‍ എളുപ്പമാണെങ്കിലും രുചിയും മണവും കുറവാണെന്ന് പ്രവാസികള്‍ പറയുന്നു.
ഇത്തവണത്തെ കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയില്‍ സവാള, വെളുത്തുള്ളി ഉല്പാദനം വൈകിയിരുന്നു. ജൂണില്‍ നട്ട്, വിളവെടുപ്പ് പൂര്‍ത്തിയാക്കി, സെപ്റ്റംബറില്‍ വിപണിയില്‍ എത്തേണ്ടിയിരുന്നവ ഇത്തവണ നവംബറിലാണ് ലഭിച്ചത്. മുന്‍പത്തെ പോലുള്ള വിളവും ഇക്കുറി ലഭിച്ചില്ല. അതോടെ, വില ക്രമാതീതമായി ഉയര്‍ന്നു. പ്രാദേശിക ലഭ്യത ഉറപ്പാക്കാന്‍ കയറ്റുമതി തീരുവ 40% വര്‍ധിപ്പിച്ചതും ഗള്‍ഫിലെ സവാള, വെളുത്തുള്ളി വിലക്കയറ്റത്തില്‍ പ്രതിഫലിച്ചു. സെപ്റ്റംബറില്‍ ഉല്പാദനം തുടങ്ങി ജനുവരിയില്‍ വിപണിയില്‍ എത്തേണ്ട രണ്ടാംഘട്ട കൃഷിയുടെ വിളവ് ഇനി മാര്‍ച്ചിലേ എത്തുകയുള്ളൂ. അതിനാല്‍ അതുവരെ കൂടിയ നിരക്ക് തുടരുമെന്നാണ് സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)