ലൈസൻസ് ഇല്ലാത്ത തെരുവ് കച്ചവടക്കാരെ പൂട്ടാൻ യുഎഇ: പുതിയ നീക്കം ഇങ്ങനെ
ലൈസൻസ് ഇല്ലാത്ത തെരുവ് കച്ചവടക്കാരെ കണ്ടെത്താൻ കാമ്പയിനുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് മുഖേനയും സമൂഹ മാധ്യമ അക്കൗണ്ടുകൾ മുഖേനയും ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബുള്ളറ്റിനുകളും അയക്കും. അംഗീകൃത വ്യാപാരികളുമായി മാത്രം സഹകരിച്ചാൽ അനധികൃത കച്ചവടക്കാരെ തടയാനാകുമെന്ന് മുനിസിപ്പാലിറ്റി പൊതുജനങ്ങളെ ഓർമിപ്പിച്ചു. അംഗീകാരമില്ലാത്ത വസ്തുക്കളുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ അധികൃതർ സ്വന്തം ക്ഷേമത്തിന് പ്രാധാന്യം നൽകണമെന്നും വ്യക്തമാക്കി.
ഉപഭോക്താക്കളുടെ സുരക്ഷയും വിൽപന വസ്തുക്കളുടെ ഉയർന്ന നിലവാരവും ഉറപ്പുവരുത്തുന്നതിന് അധികൃതർ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻറെ ആവശ്യകത കാമ്പയിൻ ഉയർത്തിക്കാട്ടും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)