ഭാര്യക്ക് കിഡ്നി നൽകി: വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരിച്ചു ചോദിച്ച് ഭർത്താവ്, സംഭവം ഇങ്ങനെ
വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരിച്ചു ചോദിച്ച് ഭർത്താവ്. ന്യൂയോർക്കിലെ ഒരു ഡോക്ടറാണ് വിവാഹമോചനസമയത്ത് വിചിത്രമായ ഒരു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഒന്നുകിൽ തന്റെ കിഡ്നി തിരിച്ചു തരണം അല്ലെങ്കിൽ 12 കോടി രൂപ നഷ്ടപരിഹാരമായി തരണം എന്നായിരുന്നു അയാൾ ആവശ്യപ്പെട്ടത്.
2001-ലാണ് രണ്ട് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടതിന് പിന്നാലെ ഡോ. റിച്ചാർഡ് ബാറ്റിസ്റ്റ ഭാര്യ ഡോണൽ ബാറ്റിസ്റ്റയ്ക്ക് തന്റെ കിഡ്നി നൽകിയത്. 1990 ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ കിഡ്നി നൽകി നാല് വർഷം കഴിഞ്ഞപ്പോൾ ഇപ്പോൾ വിവാഹമോഹിതരായി. വിവാഹമോചനത്തിന്റെ കോടതിനടപടികൾ നാലുവര്‍ഷത്തോളം നീണ്ടുനിന്നു. 2009 ൽ റിച്ചാർഡ് ഭാര്യയോട് തന്റെ കിഡ്നി തിരിച്ചുനല്‍കണമെന്നു ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഭാര്യ തന്റെ മൂന്നു കുട്ടികളെയും കാണാൻ പോലും അനുവദിക്കുന്നില്ലെന്നും അതുകൊണ്ടു മറ്റു വഴികളൊന്നുമില്ലാതെയാണ് താൻ കിഡ്നി തിരിച്ചു ചോദിച്ചതെന്നുമാണ് റിച്ചാർഡ് കോടതിയിൽ പറഞ്ഞത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)