fog alertരാജ്യം തണുപ്പ് കാലത്തിലേക്ക് കടക്കുന്നു; യുഎഇയിൽ മൂടൽമഞ്ഞ് പൊടിക്കാറ്റ് മുന്നറിയിപ്പ്, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം
യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊതുവെ നല്ലതും ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബിയിലും ദുബായിലും താപനില 36 ഡിഗ്രി സെൽഷ്യസിനും 34 ഡിഗ്രി സെൽഷ്യസിലേക്ക് കുറയും. രണ്ട് എമിറേറ്റുകളിലും താഴ്ന്ന താപനില 25 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും അറിയിപ്പുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അബുദബിയിലെ അല്‍ ദഫ്‌റ, റുവൈസ് തീരപ്രദേശങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. മൂടൽ മഞ്ഞും പൊടിക്കാറ്റും രൂപപ്പെടുന്ന സാഹചര്യത്തിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ ഗതാഗതനിയമം പാലിച്ച് വേഗത കുറച്ച് വാഹനം ഓടിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)